കേരളത്തെ സഹായിക്കുവാന്‍ കേന്ദ്ര ജിഎസ്ടിയില്‍ സെസ് ഏര്‍പ്പെടുത്തുമെന്ന് തോമസ് ഐസക്

thomas issac

ന്യൂഡല്‍ഹി: കേന്ദ്ര ജിഎസ്ടിയില്‍ സെസ് ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്. സെസ് ഏര്‍പ്പെടുത്തുവാനുള്ള നീക്കം28 ന് ജിഎസ്ടി കൗണ്‍സിലില്‍ അവതരിപ്പിക്കും.

പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്നതിന് കേരളത്തെ സഹായിക്കുവാനാണ് സെസ് പിരിക്കാന്‍ ഒരുങ്ങുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. സംസ്ഥാനത്തിന് വിദേശ രാജ്യങ്ങളില്‍ നിന്ന് വായ്പ സ്വീകരിക്കുന്നതിന് വേണ്ട നടപടിക്രമങ്ങളില്‍ ഇളവ് നല്‍കാമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top