ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയൊരു സെസുകൂടി ഇന്നുമുതല്‍ പ്രാബല്യത്തിലാകും. അതോടെ സേവന നികുതിയിന്മേല്‍ സ്വച്ഛ്ഭാരത് സെസിനുപുറമെ കൃഷികല്യാണ്‍ സെസുകൂടി നിലവില്‍വരും.
പുതിയ സെസുകൂടി ചേരുന്നതോടെ സേവന നികുതി 15 ശതമാനത്തിലെത്തും. നികുതി വിധേയമായ സേവനങ്ങള്‍ക്കെല്ലാം പുതിയ സെസ് ബാധകമാണ്.
കൃഷി കല്യാണ്‍ സെസിലൂടെ സാമ്പത്തികവര്‍ഷത്തെ അവശേഷിക്കുന്ന പത്ത് മാസംകൊണ്ട് ജനങ്ങളുടെ പോക്കറ്റില്‍നിന്ന് 5000 കോടി സമാഹരിക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.
സെസ് ബാധകമായ സേവന മേഖലകള്‍: തീവണ്ടി, വിമാന യാത്ര ,ആരോഗ്യ പരിശോധന ,മൊബൈല്‍ ബില്‍, ഹോട്ടല്‍ ബില്‍ ,സിനിമ ,ഡിടിഎച്ച് കൊറിയര്‍ സേവനം, പ്രൊഫഷണല്‍ കണ്‍സള്‍ട്ടന്‍സി ഇന്‍ഷുറന്‍സ് പോളിസി ,സ്വകാര്യ കോച്ചിങ് കേന്ദ്രങ്ങളിലെ ഫീസ് ,ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ,ബാങ്ക് സേവനങ്ങള്‍ ഇതിനുപുറമെയാണ് പെട്രോളിന്റെയും പാചകവാതകത്തിന്റെയും വിലവര്‍ധന.