തിരുവനന്തപുരം: ടി.പി. ശ്രീനിവാസനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ സിപിഎമ്മും എസ്എഫ്‌ഐയും ഖേദം പ്രകടിപ്പിച്ചു. ശ്രീനിവാസും പോലീസും ചേര്‍ന്ന് പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നുവെന്നും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും എസ്എഫ്‌ഐ. അറിയിച്ചു. സംഭവത്തില്‍ ഖേദമുണ്ടെന്ന് സിപിഎം. ജില്ലാസ ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രനും പറഞ്ഞു.
അതേസമയം ശ്രീനിവാസനെതിരായ കയ്യേറ്റത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
അക്രമം അഴിച്ചു വിടാന്‍ ആരേയും അനുവദിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാക്കുമെന്നും അദേഹം വ്യക്തമാക്കി.
എസ്എഫ്‌ഐ ജില്ലാ ജോയിന്റെ സെക്രട്ടറി ശരത്താണ് ശ്രീനിവാസനെ ആക്രമിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മലയിന്‍കീഴ് പോലീസ് സ്‌റ്റേഷന്‍ ആക്രമണക്കേസിലെ പ്രതിയാണ് ശരതെന്നും പോലീസ് അറിയിച്ചു.