തിരുവനന്തപുരം: ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപ പരമാർശവുമായി എസ്എഫ്‌ഐയുടെ ബാനർ. തിരുവനന്തപുരം സംസ്‌കൃത കോളേജിന്റെ കടവാടത്തിലാണ് എസ്എഫ്‌ഐ ബാനർ കെട്ടിയത്. സംഭവം വിവാദമായതോടെ ബാനർ നീക്കം ചെയ്തു.
സംസ്‌കൃത കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയാണ് ബാനർ കെട്ടിയിരിക്കുന്നത്. സംഭവത്തിൽ കോളേജ് പ്രിൻസിപ്പലിനോട് സർവകലാശാല വൈസ് ചാൻസർ വിശദീകരണം തേടി. രാജ്ഭവന്റെ നിർദേശത്തെ തുടർന്നാണ് വിസി ഇത്തരത്തിൽ വിശദീകരണം തേടിയതെന്നാണ് വിവരം.