തലസ്ഥാനത്ത് ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്‌ഐ കരിങ്കൊടി പ്രതിഷേധം

തിരുവന്തപുരം: തലസ്ഥാനത്ത് ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്‌ഐ കരിങ്കൊടി പ്രതിഷേധം. വിവരാവകാശ കമ്മീഷന്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ തൈക്കാട് ഗസ്റ്റ് ഹൗസില്‍ എത്തിയ ഗവര്‍ണര്‍ക്ക് നേരെ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. ഈ വലയം ഭേദിച്ചായിരുന്നു ഗവര്‍ണര്‍ക്ക് നേരെ കരിങ്കൊടി പ്രതിഷേധം.

ഗവര്‍ണര്‍ എത്തുന്നതിന് മുമ്പ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥലത്ത് തമ്പടിച്ചിരുന്നു. സംഭാര സമരവുമായി എത്തിയ പ്രവര്‍ത്തകരെ ഗവര്‍ണര്‍ എത്തുന്നതിന് മുമ്പ് അറസ്റ്റ് ചെയ്തു നീക്കാന്‍ പൊലീസ് ശ്രമം ആരംഭിച്ചു. ഇതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

നിരവധി പ്രവര്‍ത്തകരെ പൊലീസ് ജീപ്പില്‍ കയറ്റി. ഇതിനിടെ ഗവര്‍ണറുടെ വാഹനം അതുവഴിവന്നു. പിന്നാലെ പൊലീസ് ജീപ്പില്‍ ഇരുന്നുകൊണ്ട് തന്നെ പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തി കാണിച്ചു.

Top