വർഗ്ഗ വഞ്ചകരോട് കൂട്ട് കൂടിയ സി.പി.ഐ വിദ്യാർത്ഥി സംഘടനയെ തകർത്ത് എസ്.എഫ്.ഐ

തിരുവനന്തപുരം: സംഘടിത വിദ്യാര്‍ത്ഥി പ്രസ്ഥാനം സ്വന്തം വിജയ ചരിത്രം തന്നെ വീണ്ടും മാറ്റിയെഴുതി.

സംസ്ഥാനത്ത് ഏറ്റവും അവസാനമായി വ്യാഴാഴ്ച നടന്ന കേരള സര്‍വ്വകലാശാലാ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 64 -ല്‍ 60 ഉം തൂത്ത് വാരിയാണ് മുന്‍കാലങ്ങളിലെ സ്വന്തം റെക്കാര്‍ഡ് തന്നെ എസ്.എഫ്.ഐ തിരുത്തിയെഴുതിയത്.

സി.പി.ഐ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫ് രാഷ്ട്രീയ എതിരാളികളായ എ.ബി.വി.പി, എം.എസ്.എഫ് ,കെ.എസ്.യു, ക്യാമ്പസ് ഫ്രണ്ട് എന്നിവരുമായി ചേര്‍ന്ന് പലയിടത്തും മുന്നണിയായി മത്സരിച്ചിട്ടും മറ്റു സംഘടനകളെല്ലാം തവിടുപൊടിയായി.

‘ മതവര്‍ഗീയതയെ ചെറുക്കാന്‍ മതനിരപേക്ഷതയ്ക്ക് കരുത്തേകാന്‍ പടുത്തുയര്‍ത്താം സമരോല്‍സുക കലാലയങ്ങള്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

ചരിത്രത്തിലാദ്യമായി പളളിപ്പുറം എന്‍ എസ് എസ് കോളേജ് എ ബി വി പി യുടെ കയ്യില്‍ നിന്ന് എസ്എഫ്‌ഐ തിരിച്ചുപിടിച്ചു. ഐ എച്ച് ആര്‍ ഡി കോളേജ് കാര്‍ത്തികപ്പള്ളി, ഇക്ബാല്‍ കോളേജ്, കാവിയോട് ബി എഡ് കോളേജ് എന്നിവ കെ എസ് യു വില്‍ നിന്നാണ് തിരിച്ചുപിടിച്ചത്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്, സംസ്‌കൃത കോളേജ്, മലയന്‍ കീഴ് ഗവ കോളേജ്,ആര്‍ട്‌സ് കോളേജ്, കാര്യവട്ടം ഗവ.കോളേജ്, കാര്യവട്ടം എല്‍ എന്‍ സി പി, മരിയന്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, ശ്രീ സ്വാതി തിരുന്നാള്‍ കോളേജ് ഓഫ് മ്യൂസിക്, കൊല്ലം ശ്രീനാരായണ കോളേജ്, കൊല്ലം എസ് എന്‍ വനിതാ കോളേജ്, ശ്രീനാരായണ ലോ കോളേജ്, കൊട്ടിയം എന്‍ എസ് എസ് ലോ കോളേജ്, ചാത്തന്നൂര്‍ എസ് എന്‍ കോളേജ്, കടയ്ക്കല്‍ പി എം എസ് എ, കടയ്ക്കല്‍ എസ് എച്ച് എം എന്‍ജിനീയറിങ് കോളേജ്, ടി എം ഐ കോളേജ് ഏനാത്ത്, ഐ എച്ച് ആര്‍ ഡിഡി കോളേജ് അടൂര്‍, എന്നിവിടങ്ങളില്‍ നേരത്തെ തന്നെ എസ്എഫ്‌ഐ എതിരില്ലാതെ യൂണിയന്‍ കരസ്ഥമാക്കിയിരുന്നു.

എസ്എഫ്‌ഐ യൂണിയന്‍ ഭരണം നേടിയ മറ്റ് കോളേജുകള്‍

പാങ്ങോട് മന്ന്യാന കോളേജ്, വര്‍ക്കല എസ് എന്‍ കോളേജ്, ചെമ്പഴന്തി എസ് എന്‍ കോളേജ്, വിഗ്യാന്‍ കോളേജ്, ക്രിസ്ത്യന്‍ കോളേജ് കാട്ടാകട, ആറ്റിങ്ങല്‍ ഗവ കോളേജ്, കാഞ്ഞിരംകുളം ഗവ കോളേജ്, കിക്മ കോളേജ്, കുളത്തൂര്‍ കോളേജ്, വിമന്‍സ് കോളേജ്, നെടുമങ്ങാട് കോളേജ്, മാര്‍ ഇവാനിയസ് കോളേജ്, നാഷണല്‍ കോളേജ്, ചവറ ഗവ കോളേജ്, ഫാത്തിമമാതാ നാഷണല്‍ കോളേജ്, കൊട്ടിയം എം എം എന്‍ എസ് എസ് കോളേജ്, നിലമേല്‍ എസ് എസ് കോളേജ്, അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ്, പുനലൂര്‍ എസ് എന്‍ കോളേജ്, പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജ്, കരിക്കോട് പി കെ എം ആര്‍ട്‌സ് കോളേജ്, കരിക്കോട് പി കെ എം എന്‍ജിനീയറിങ് കോളേജ്, തഴവ ഗവ കോളേജ്, ചവറ എം എസ് എം കോളേജ്, എസ് എന്‍ കോളേജ് ചെങ്ങന്നൂര്‍, ക്രിസ്ത്യന്‍ കോളേജ് ചെങ്ങന്നൂര്‍, മാര്‍ ഇവാനിയസ് മാവേലിക്കര, അമ്പലപ്പുഴ ഗവ കോളേജ്, ആലപ്പുഴ എസ് ഡി വി കോളേജ്, ആലപ്പുഴ എസ് ഡി കോളേജ്, ചേര്‍ത്തല എസ് എന്‍ കോളേജ്, കാര്‍മ്മല്‍ കോളേജ് മുഹമ്മ, സെന്റ് ക്രിസ്റ്റല്‍ കോളേജ് അടൂര്‍.

ഇവിടങ്ങളിലെല്ലാം മുഴുവന്‍ സീറ്റും നേടിക്കൊണ്ടാണ് യൂണിയന്‍ ഭരണം കരസ്ഥമാക്കിയത്.

എസ്.എഫ്.ഐ-ക്ക് ചരിത്ര വിജയം സമ്മാനിച്ച മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രവര്‍ത്തകരെയും വിദ്യാര്‍ഥികളെയും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്.സി.തോമസ്, സെക്രട്ടറി എം.വിജിന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു.

Top