അഭിമന്യുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നല്‍കി പേരു വെളിപ്പെടുത്താതെ എസ്.എഫ്.ഐക്കാരന്‍

കൊച്ചി : മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ അഭിമന്യുവിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ സഹായവുമായി പഴയ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍.

അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ സിപിഎം തീരുമാനിച്ചിരുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലാ കമ്മറ്റി ബാങ്ക് അക്കൗണ്ട് തുറന്നിരുന്നു. ഇതിലേക്കാണ് പേര് വെലിപ്പെടുത്താതെ പഴയ എസ്എഫ്‌ഐക്കാരന്‍ പണം നല്‍കിയത്. സിപിഎം നേതാവ് പി രാജീവാണ് വിവരം ഫേയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മൂവാറ്റുപുഴ നിര്‍മ്മല കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകനായിരുന്ന ഒരാള്‍ കഴിഞ്ഞ ദിവസം വിളിച്ച് അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നു. ഒരു മുന്‍ എസ് എഫ് ഐ ക്കാരന്‍ നല്ലൊരു സംഖ്യ നല്‍കാമെന്ന് പറഞ്ഞതായി കഴിഞ്ഞ ദിവസം ഞാന്‍ പോസ്റ്റ് ചെയ്തിരുന്നു. ഇന്നു രാവിലെ അദ്ദേഹത്തിന്റെ മെസ്സേജ് വന്നു.

പേരു പരസ്യപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഇദ്ദേഹം പഴയ കാല പാര്‍ടി സഖാവിന്റെ മകനാണ്. മനസ്സില്‍ ഇപ്പോഴും ഒരു എസ് എഫ് ഐ ക്കാരനുണ്ട്. അല്ലെങ്കിലും എസ്എഫ്‌ഐ അങ്ങനെയാണ്. ലോകത്തിന്റെ ഏതു കോണില്‍ നില്‍ക്കുമ്പോഴും എവിടെ നിന്നറിയാതെ ഒരു മുന്‍കാല എസ്എഫ് ഐ പ്രവര്‍ത്തകന്‍ മുമ്പില്‍ വന്നു വീഴും. പിന്നെ നമ്മളെ അറിയാതെ ആ കാലത്തേക്ക് കുട്ടി കൊണ്ടു പോകും. അവരെല്ലാമറിയാതെ തന്നെ ഇന്നിന്റെ എസ് എഫ് ഐ ക്കാരുമായി സൗഹൃദത്തിലാണ്.

ഫണ്ട് നല്‍കുന്ന കാര്യത്തോടൊപ്പം അദ്ദേഹം വര്‍ഗ്ഗീയ ഭീകര സംഘടന പ്രവര്‍ത്തനം ശക്തിപ്പെടുന്നതിന്റെ ഉത്കണ്ഠയും പങ്കുവെച്ചു.
കൈകോര്‍ക്കാം വര്‍ഗ്ഗീയതക്കെതിരായി ….

Top