പാലക്കാട്: പാലക്കാട് ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വിപുലമായ സൗകര്യമൊരുക്കാനൊരുങ്ങി എസ്എഫ്‌ഐ.
വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് പഠനത്തിനായി 500 ടിവികള്‍ പൊതു ഇടങ്ങളില്‍ സ്ഥാപിക്കാനാണിവര്‍ ഒരുങ്ങുന്നത്. അംഗനവാടികള്‍, വായനശാലകള്‍, വാര്‍ഡ് സഭാ കേന്ദ്രങ്ങള്‍ തുടങ്ങിയ പൊതുഇടങ്ങളിലാണ് എസ്എഫ്‌ഐ ഓണ്‍ലൈന്‍ പഠനം നടത്താനായി ടെലിവിഷനുകള്‍ സ്ഥാപിക്കുന്നത്.
ആദിവാസി വിദ്യാര്‍ത്ഥികള്‍ ഏറെയുള്ള അടപ്പാടിയിലെ വിവിധ മേഖലകളിലുള്‍പ്പെടെ 500 ഇടങ്ങളിലാണ് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കുന്നത്.
വെള്ളിനേഴിയിലായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എസ്എഫ്‌ഐ കേന്ദ്ര കമ്മറ്റി അംഗം ഐശ്വര്യയില്‍ നിന്ന് പി.കെ ശശി എംഎല്‍എ ആദ്യ ടെലിവിഷന്‍ ഏറ്റുവാങ്ങി. വിവിധ വ്യക്തികളും സ്ഥാപനങ്ങളും എസ് എഫ് ഐ യുടെ ഈ പദ്ധതിക്ക് പിന്തുണയുമായെത്തുന്നുണ്ട്.