sfi march conflict in thiruvanathapuram

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എസ്.എഫ്.ഐ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

വൈകിട്ട് നാലു മണിയോടെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനമായി സെക്രട്ടേറിയറ്റ് നടയിലേക്ക് വന്നത്. സെക്രട്ടേറിയറ്രിന് മുന്നില്‍ ബാരിക്കേഡ് ഉയര്‍ത്തി പൊലീസ് മാര്‍ച്ച് തടഞ്ഞു.

ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. ചെറിയ തോതില്‍ പൊലീസ് ലാത്തി വീശുകയും ചെയ്തു. അല്‍പ നേരത്തിനു ശേഷം പ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

Top