തിരുവനന്തപുരം: എസ്എഫ്‌ഐയ്‌ക്കെതിരായ പി. രാജുവിന്റെ പ്രസ്താവനയെ തള്ളി കാനം രാജേന്ദ്രന്‍ രംഗത്ത്. പ്രസ്താവന അനവസരത്തില്‍ സംഭവിച്ചതെന്നും ഇതും പാര്‍ട്ടി നിലപാടും വ്യത്യസ്തമാണെന്നുമാണ് കാനം പറഞ്ഞത്.
കൊലപാതകം നടത്തിയ തീവ്രവാദികള്‍ക്കെതിരെ ജനവികാരം ഉയരുകയാണെന്നും ഏതെങ്കിലും വിദ്യാര്‍ത്ഥി സംഘടനയുടെ വ്യാകരണ പിശക് കണ്ടുപിടിക്കാനല്ല ശ്രമിക്കേണ്ടതെന്നും ഇത്തരം പ്രസ്താവന കുറ്റക്കാരെ സഹായിക്കുന്നതാണെന്നും കാനം വ്യക്തമാക്കി.