പൊലീസുകാരെ ആക്രമിച്ച കേസ്; എസ്എഫ്‌ഐ നേതാവ് കീഴടങ്ങി

arrest

തിരുവനന്തപുരം: നടുറോഡില്‍ വെച്ച് പൊലീസുകാരെ ആക്രമിച്ച കേസില്‍ എസ്എഫ്‌ഐ നേതാവ് കീഴടങ്ങി.

കേസില്‍ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗമായ നസീമാണ് പൊലീസില്‍ കീഴടങ്ങിയിരിക്കുന്നത്. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്‌റ്റേഷനിലെത്തിയാണ് നസീം കീഴടങ്ങിയത്.

ഒന്നര മാസത്തിന് മുന്‍പായിരുന്നു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ എസ്എഫ്‌ഐ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചത്. നസീമിനെ ന്യായീകരിച്ച് സിപിഐഎം നേതൃത്വം രംഗത്ത് എത്തിയിരുന്നു. പരിക്കേറ്റ പൊലീസുകാരന്‍ ബിജെപിക്കാരനായതുകൊണ്ടാണ് പ്രതി നസീമിനെതിരെ മൊഴി കൊടുത്തതെന്നായിരുന്നു സിപിഐഎം ഉന്നയിച്ച വിശദീകരണം.

Top