ന്യൂഡൽഹി : ഇസ്രയേൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഡൽഹിയിൽ എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. ഖാന്‍ മാർക്കറ്റ് മെട്രോ സ്റ്റേഷനിൽനിന്നാണ് ഇസ്രയേൽ എംബസിയിലേക്ക് എസ്എഫ്ഐ പ്രവർത്തകർ മാർച്ച് നടത്തിയത്. ഇരുന്നൂറോളം പ്രവര്‍ത്തകരാണ് എംബസി ലക്ഷ്യമാക്കി പ്രകടനമായി എത്തിയത്.
അതേസമയം, മാർച്ചിന് അനുമതിയില്ലെന്നും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. പിരിഞ്ഞു പോകാന്‍ തയാറാകാതിരുന്ന പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധം നേരിടുന്നതിനായി ഡൽഹി പൊലീസിനെയും കേന്ദ്ര സേനയെയും വിന്യസിച്ചിരുന്നു. സമരം മുൻനിർത്തി എംബസിയുടെ മുന്നിൽ വലിയ ബാരിക്കേഡുകൾ ഉൾപ്പെടെ തീർത്താണ് പൊലീസ് പ്രതിരോധം ഒരുക്കിയത്.
#WATCH | SFI members holding pro-Palestine demonstration, on their way to Israel Embassy, detained at Dr APJ Abdul Kalam road in Delhi pic.twitter.com/Wjs4T7Lkcd
— ANI (@ANI) October 23, 2023
വിവിധ സർവകലാശാലകളിൽ നിന്നുള്ള എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധത്തിന്റെ ഭാഗമായി. നിരവധി വനിതാ വിദ്യാർഥികളും സമരത്തിൽ പങ്കെടുത്തു. എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.പി.സാനു ഉൾപ്പെടെയുള്ളവരെ പൊലീസ് വലിച്ചിഴച്ചാണ് വാഹനത്തിൽ കയറ്റിയത്.