തിരുവനന്തപുരം ലോ കോളേജില്‍ അധ്യാപകരെ എസ്എഫ്‌ഐ ഉപരോധിക്കുന്നു. രാത്രിയും അധ്യാപകരെ പുറത്തു പോകാന്‍ അനുവദിക്കാതെയാണ് എസ്എഫ്‌ഐയുടെ ഉപരോധം. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കെഎസ്‌യു -എസ്എഫ്‌ഐ സംഘര്‍ഷം നടന്നിരുന്നു. ഇതേത്തുടര്‍ന്ന് 24 വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. 24 പേരും എസ്എഫ്‌ഐ പ്രവര്‍ത്തകരാണ്. ഇതില്‍ പ്രതിഷേധിച്ചാണ് ഉപരോധം.
കെഎസ്‌യുവിന്റെ കൊടിമരം നശിപ്പിച്ചവര്‍ക്കെതിരെയാണ് നടപടിയെന്നാണ് കോളജ് പ്രിന്‍സിപ്പലിന്റെ വിശദീകരണം. സിസിടിവി ദൃശ്യങ്ങള്‍ തെളിവുണ്ടെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. പ്രിന്‍സിപ്പലും മാനേജ്‌മെന്റും വിദ്യാര്‍ത്ഥി നേതാക്കളും പൊലീസും തമ്മിലുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തതിനാലാണ് പ്രതിഷേധം ഇപ്പോഴും തുടരുന്നത്.