വിലക്കിയ ഡോക്യുമെന്ററികള്‍ ക്യാമ്പസുകളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് എസ്.എഫ്.ഐ

തിരുവനന്തപുരം: കേരളത്തിന്റെ പത്താമത് അന്തര്‍ദേശീയ ഡോക്യുമെന്ററിയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ട മൂന്ന് ഡോക്യുമെന്ററികളും ക്യാമ്പസുകളില്‍ ഉടനീളം പ്രദര്‍ശിപ്പിക്കുമെന്ന് എസ്.എഫ്.ഐ.

രോഹിത് വെമുലയെയും, ജെ.എന്‍.യുവിലെ വിദ്യാര്‍ഥി സമരത്തെയും, കശ്മീര്‍ പ്രശ്‌നത്തെയും ആസ്പദമാക്കിയുള്ള ഡോക്യുമെന്റെറികളുടെ പ്രദര്‍ശനത്തിനാണ് കേന്ദ്രം വിലക്കേര്‍പ്പെടുത്തിയത്.

അന്താരാഷ്ട്ര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയില്‍ ഇവ പ്രദര്‍ശിപ്പിക്കുന്നത് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്കിയിരുന്നു.

Top