സംഘര്‍ഷത്തിന് അയവില്ല ; എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും ബോംബേറ്‌

Bomb blast

തിരുവനന്തപുരം: സിപിഐഎം-ബിജെപി സംഘര്‍ഷത്തിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ആക്രമണം.

എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയാണ് ബോംബേറ് ഉണ്ടായിരിക്കുന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞതെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു.

ഐജി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിക്കുകയാണ്. സംഭവത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Top