യൂണിവേഴ്‌സിറ്റി കോളെജിനോട് കെ.മുരളീധരന്‍ എം.പിക്ക് ഒരു പ്രത്യേക വൈരാഗ്യമുണ്ട്. അത് അദ്ദേഹം കെ.പി.സി.സി അദ്ധ്യക്ഷനായിരിക്കുമ്പോള്‍ തന്നെ തുടങ്ങിയതാണ്. ഇപ്പോള്‍ വീണ്ടും കലിതുള്ളി മുരളീധരന്‍ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ യൂണിവേഴ്‌സിറ്റി കോളെജ് ഇപ്പോഴുള്ള സ്ഥലത്ത് നിന്നും മാറ്റുമെന്നതാണ് അദ്ദേഹത്തിന്റെ പുതിയ പ്രഖ്യാപനം.