ആർ.എസ്.എസ് അജണ്ട നടപ്പാക്കാൻ വരുന്ന വി.സിമാരെ തടയുമെന്ന് എസ്.എഫ്.ഐ

നാടിനെ തകർക്കാൻ ആർ.എസ്.എസ് ചുമതലപ്പെടുത്തിയ ആളാണ് ഗവർണ്ണറെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോ. ഗവർണ്ണറുടെ സ്വന്തം നോമിനികളായി നിയമിക്കുന്ന വൈസ് ചാൻസലർമാരെ സർവ്വകലാശാലകളിൽ കാലു കുത്താൻ അനുവദിക്കില്ലന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആർ.എസ്.എസ് അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്ന ഗവർണ്ണർ കേരളത്തിന്റെ സമരചരിത്രം പഠിക്കുന്നത് നല്ലതാണ്. ആരിഫ് മുഹമ്മദ് ഖാനെ നേരിടാനുള്ള രാഷ്ട്രീയക്കരുത്ത് കേരളത്തിനുണ്ട്. ഗവർണ്ണർ തന്നെ ചാൻസലർ ആവണമെന്നത് നിയമസഭ പാസാക്കിയ നിയമമാണ്. അത് എപ്പോൾ വേണമെങ്കിലും എടുത്ത് കളയാനും സാധിക്കുമെന്നും എസ്.എഫ് ഐ നേതാവ് ചൂണ്ടിക്കാട്ടി.

മറ്റു സംസ്ഥാനങ്ങളിൽ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളിൽ ബി.ജെ.പി നടത്തിയ ഇടപെടലുകൾ ഇവിടെ നടക്കുകയില്ല. കുതിരക്കച്ചവടത്തിന് കേരളത്തെ കിട്ടില്ല. അതേസമയം, ആർ.എസ്.എസ് നിലപാട് തന്നെയാണ് സർക്കാറിനെതിരെ കോൺഗ്രസ്സിനും ഉള്ളതെന്നും ആർഷോ ചൂണ്ടിക്കാട്ടി. കെ.സുധാകരനെതിരെയും രൂക്ഷ വിമർശനമാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി നടത്തിയിരിക്കുന്നത്.

(എക്സ് പ്രസ്സ് കേരളയ്ക്ക് അനുവദിച്ച വീഡിയോ അഭിമുഖത്തിന്റെ രണ്ടാം ഭാഗം കാണുക.)

പാർട്ട് – 2

പാർട്ട് -1

Top