പോണ്ടിച്ചേരി: എസ്.എഫ്.ഐ ഒരു സംഭവം തന്നെയാണ്.അത് വീണ്ടും ഇപ്പോള്‍ തെളിയിച്ചിരിക്കുകയാണ് പോണ്ടിച്ചേരി സര്‍വ്വകലാശാലാ ഭരണം പിടിച്ച് കുട്ടി സഖാക്കള്‍.
മുന്‍ കാലങ്ങളില്‍ ഹിമാചല്‍ പ്രദേശ് സര്‍വകലാശാലാ ഭരണം പിടിച്ച് ചെങ്കൊടി പ്രസ്ഥാനത്തിന് ആവേശം പകര്‍ന്ന എസ്.എഫ്.ഐ ഇത്തവണ ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിലും മിന്നുന്ന പ്രകടനം കാഴ്ചവച്ചിരുന്നു.
സി.പി.എമ്മിന് കാര്യമായ ശക്തിയില്ലാത്ത തമിഴകത്തും തെലുങ്കുമണ്ണിലും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശക്തമായ സ്വാധീനം എസ്.എഫ്.ഐ ഇതിനകം കൈവരിച്ചു കഴിഞ്ഞു. പോണ്ടിച്ചേരിയിലെ മുന്നേറ്റം സി.പി.എം നേതൃത്വത്തെ പോലും അത്ഭുതപ്പെടുത്തുന്നതാണ്.
പോണ്ടിച്ചേരി സര്‍വ്വകലാശാല തിരഞ്ഞെടുപ്പില്‍ 11 ല്‍ 10 സീറ്റും നേടി എസ്എഫ്‌ഐ ചരിത്രമെഴുതിയിരിക്കുകയാണ്. സ്റ്റുഡന്റ്സ് കൗണ്‍സിലില്‍ 11ല്‍ പത്ത് സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമടക്കം മേജര്‍ സീറ്റുകലില്‍ ഉജ്വല വിജയമാണ് എസ്എഫ്ഐ നേടിയത്.
ആലപ്പുഴ സ്വദേശിയും രണ്ടാം വര്‍ഷ എം.എ സോഷ്യോളജി വിദ്യാര്‍ത്ഥിയുമായ ജുനൈദ് നാസര്‍ ആണ് പ്രസിഡന്റ്. വൈസ് പ്രസിഡന്റുമാര്‍: ഷോണിമ നെല്ലിയാത്ത്, വി സുഗുദേവ്.ശിവരാമകൃഷണയാണ് സെക്രട്ടറി. എക്സിക്യൂട്ടീവ് അംഗങ്ങള്‍: നീലിയം നാരായണന്‍, വി ഭാരതി, വി എം നവീന, ടി സി അരുണ്‍, അര്‍ജുന്‍ എസ് കെ വി, ടി വി മുഹമ്മദ് റമീസ്.
സഖ്യമൊന്നുമില്ലാതെ എസ്എഫ്ഐ ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എസ്എഫ്ഐ ഒറ്റക്ക് അധികാരത്തിലെത്തുന്ന ആദ്യത്തെ കേന്ദ്ര സര്‍വ്വകലാശാലയാണ് നിലവില്‍ പോണ്ടിച്ചേരി സര്‍വ്വകലാശാല.