കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം സ്വന്തമാക്കി എസ്എഫ്ഐ.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 67 കോളേജുകളില്‍ 55ലും എസ്എഫ്ഐ ചരിത്രവിജയം നേടി. ആകെ 79 കൗണ്‍സിലര്‍മാരില്‍ 63ഉം എസ്എഫ്ഐക്കാണ്.
കണ്ണൂര്‍ ജില്ലയില്‍ 24 കോളേജുകളില്‍ എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടന്ന 21ല്‍ 15 കോളേജ് യൂണിയനുകള്‍ എസ്എഫ്ഐ നേടി.
പന്ത്രണ്ടിടത്താവട്ടെ മുഴുവന്‍ സീറ്റും എസ്എഫ്ഐ കയ്യടക്കി.
കാസര്‍കോട് 22 കോളേജുകളില്‍ 16ഉം എസ്എഫ്ഐ പിടിച്ചടക്കി. പത്തിടത്ത് മുഴുവന്‍ സീറ്റും നേടിയ എസ്എഫ്ഐ ആറിടത്ത് നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കണ്ണൂരില്‍ കഴിഞ്ഞ വര്‍ഷം കെഎസ്‌യു വിജയിച്ച മാടായി കോളേജ്, ഇരിട്ടി എംജി കോളേജ്, എടത്തൊട്ടി ഡീപോള്‍ കോളേജും കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് റദ്ദാക്കിയ പയ്യന്നൂര്‍ കോളേജിലും ചെണ്ടയാട് എംജി കോളേജിലും മുഴുവന്‍ സീറ്റിലും വിജയിച്ച് എസ്എഫ്ഐ യൂണിയന്‍ പിടിച്ചു.
മാത്രമല്ല, കെഎസ്‌യു – എംഎസ്എഫ് സംഖ്യം ചേര്‍ന്ന് മത്സരിച്ച കണ്ണൂര്‍ കൃഷ്ണമേനോന്‍ വനിതാ കോളേജില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ വിജയിച്ചു.
കണ്ണൂര്‍ എസ്എന്‍ കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ് എസ് കോളേജ്, പെരിങ്ങോം ഗവ. കോളേജ്, തലശ്ശേരി ഗവ. കോളേജ് ചൊക്ലി, വീര്‍പാട് എസ്എന്‍ കോളേജ്, തോട്ടട എസ്എന്‍ജി, ശ്രീകണ്ഠപുരം എസ്ഇഎസ് സെല്‍ഫിനാന്‍സ് എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ തരംഗമായി.
പൈസക്കരി ദേവമാതാ കോളേജിലും എട്ടില്‍ അഞ്ച് സീറ്റ് നേടി യൂണിയന്‍ ഭരണം നിലനിര്‍ത്തി. കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജില്‍ നാല് സീറ്റിലും, തളിപ്പറമ്പ് സര്‍ സയിദ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 3 സീറ്റിലും എസ്എഫ്ഐ ചെങ്കൊടി ഉയര്‍ത്തി.