എസ്.എഫ്.ഐ ആയാൽ പിന്നെ പരീക്ഷ എഴുതാതെ തന്നെ വിജയിക്കാമെന്ന രാഷ്ട്രീയ പ്രചരണത്തിന്റെ പ്രഭവ കേന്ദ്രമായ മഹാരാജാസ് കോളജിൽ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം കരസ്ഥമാക്കി എസ്.എഫ് ഐ. തിരഞ്ഞെടുപ്പ് നടന്ന മുഴുവൻ ജനറൽ സീറ്റുകളിലും എസ്.എഫ്.ഐയാണ് വിജയിച്ചിരിക്കുന്നത്. ഒറ്റയ്ക്ക് മത്സരിച്ച് നേടിയ വിജയമാണിതെന്നതും ശ്രദ്ധേയമാണ്. കുപ്രചരണങ്ങൾക്കെതിരായ വിദ്യാർത്ഥികളുടെ രോക്ഷം കൂടിയാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിരിക്കുന്നത്. രാഷ്ട്രീയ പകപോക്കലിനായി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർ മഹത്തായ ഒരു കോളജിന്റെ പാരമ്പര്യത്തെയാണ് ചോദ്യം ചെയ്തതെന്നും അതിനുള്ള തിരിച്ചടിയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്നുമാണ് എസ്.എഫ്.ഐ നേതൃത്വവും ചൂണ്ടിക്കാട്ടുന്നത്.
എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പഠിക്കുന്ന കാമ്പസ് എന്ന നിലയിലും ആർഷോയെ പ്രതിക്കൂട്ടിലാക്കിയാണ് പ്രധാന പ്രചരണം നടന്നത് എന്നതിനാലും മഹാരാജാസിലെ തിരഞ്ഞെടുപ്പിനെ അതീവ താൽപ്പര്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റു നോക്കിയിരുന്നത്. കെ.എസ്.യുവിനെ മുൻ നിർത്തി ചില കേന്ദ്രങ്ങളാണ് എസ്.എഫ്.ഐക്ക് എതിരെ പ്രവർത്തിച്ചതെന്ന ആരോപണമാണ് വിദ്യാർത്ഥികൾ ഉയർത്തുന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപ് കണ്ണൂർ സർവ്വകലാശാലക്ക് കീഴിൽ തിരഞ്ഞെടുപ്പ് നടന്നപ്പോഴും ബഹുഭൂരിപക്ഷം കോളജുകളിലും വിജയിച്ചത് എസ്.എഫ്.ഐ ആയിരുന്നു. ഇപ്പോൾ മഹാരാജാസ് ഉൾപ്പെടെ എം.ജി സർവ്വകലാശാലക്കു കീഴിലെ കോളജുകളിലും എസ്.എഫ്.ഐ വമ്പൻ വിജയം നേടിയിരിക്കുകയാണ്. മറ്റു കാമ്പസുകളിലും പൊളിഞ്ഞു പാളീസായ മാർക്ക് ലിസ്റ്റ് വിവാദം ഉൾപ്പെടെയാണ് പ്രധാനമായും പ്രതിപക്ഷ സംഘടനകൾ ഉയർത്തിയിരുന്നത്.
സംഘടന അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 129 കോളേജുകളിൽ 112 ഇടത്തും എസ് എഫ് ഐ വിജയിച്ചു. എറണാകുളം ജില്ലയിൽ 46 ൽ 37ഉം, കോട്ടയം 38 ൽ 36ഉം, ഇടുക്കി 27ൽ 22ഉം, ആലപ്പുഴയിൽ 1ൽ 1ഉം, പത്തനംതിട്ട 17 ൽ 16ഉം കോളേജുകളിൽ എസ് എഫ് ഐ യൂണിയൻ നയിക്കും.
മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ എസ് എഫ് ഐ വിജയിച്ച കാമ്പസുകൾ
കോട്ടയം ജില്ലയിലെ ശ്രീ മഹാദേവ കോളേജ്, സെന്റ് സേവിയേഴ്‌സ് കൊതവറ, തലയോലപ്പറമ്പ് DB കോളേജ്, കീഴൂർ DB കോളേജ്, IHRD ഞീഴൂർ, ദേവമാത കോളേജ്, CSI ലോ കോളേജ്, STAS പുല്ലരിക്കുന്ന്, ഏറ്റുമാനൂരപ്പൻ കോളേജ്, SME ഗാന്ധിനഗർ കോളേജ്, ICJ പുല്ലരിക്കുന്ന്, ടീച്ചർ എഡ്യൂക്കേഷൻ കുടമാളൂർ, സെന്റ് തോമസ് പാലാ, സെന്റ് സ്റ്റീഫൻസ് ഉഴവൂർ, ടീച്ചർ എഡ്യൂക്കേഷൻ ഈരാറ്റുപേട്ട, MES ഈരാറ്റുപേട്ട, സെന്റ് ജോർജ് അരുവിത്തറ, ഹെൻറി ബേക്കർ കോളേജ് മേലുകാവ്, MES എരുമേലി, ശ്രീശബരീശ കോളേജ് മുരിക്കുംവയൽ, IHRD കാഞ്ഞിരപ്പള്ളി, SD കോളേജ് കാഞ്ഞിരപ്പള്ളി, SVR NSS വാഴൂർ, പിജിഎം കോളേജ്, സെന്റ് മേരിസ് കോളേജ് മണർകാട്, SN കോളേജ് ചാന്നാനിക്കാട്, IHRD പുതുപ്പള്ളി, KG കോളേജ് പാമ്പാടി, Mes കോളേജ് പുതുപ്പള്ളി, ഗവണ്മെന്റ് കോളേജ് നാട്ടകം, CMS കോളേജ് കോട്ടയം, ബസലിയസ് കോളേജ്, SN കോളേജ് കുമരകം, NSS കോളേജ് ചങ്ങനാശ്ശേരി, PRDS കോളേജ്, അമാൻ കോളേജ് ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ എസ് എഫ് ഐ യൂണിയൻ നേടി.
എറണാകുളം ജില്ലയിലെ മഹാരാജാസ് കോളേജ് എറണാകുളം, ഗവ : ലോ കോളേജ് എറണാകുളം, ആൽബർട്സ് കോളേജ് എറണാകുളം, കൊച്ചിൻ കോളേജ് കൊച്ചി, നിർമ്മല കോളേജ് മുവാറ്റുപുഴ, സിയന്ന ഇടക്കൊച്ചി, അക്വിനാസ് ഇടക്കൊച്ചി, ഗവ:ആർട്സ് തൃപ്പൂണിത്തുറ, ആർ. എൽ. വി തൃപ്പുണിത്തുറ, എസ് എസ് കോളേജ് പൂത്തോട്ട, നിർമ്മല കോളേജ് മൂവാറ്റുപുഴ, സെന്റ് ജോർജ് കോളേജ് മൂവാറ്റുപുഴ, എസ്.എസ്. വി ഐരാപുരം, സ്റ്റാസ് കോളേജ് ഇടപ്പള്ളി, എം എ കോളേജ് കോതമംഗലം, മാർ എലിയാസ് കോളേജ് കോതമംഗലം, ഐ ജി കോളേജ് കോതമംഗലം, ഐ എം പി സി കോതമംഗലം, മൗണ്ട് കാർമൽ കോതമംഗലം, സെന്റ് കുര്യാക്കോസ് പെരുമ്പാവൂർ, കെ എം എം ആലുവ, സെന്റ് ആൻസ് അങ്കമാലി, ഡിസ്റ്റ് കോളേജ് അങ്കമാലി, എസ് എൻ എം മാലിയൻകര, ഐ. എച്. ആർ. ഡി പറവൂർ, ഗവ:കോളേജ് എളംകുന്നപ്പുഴ, എസ്. എൻ കോളേജ് കവളങ്ങാട്, അറഫ കോളേജ് മുവാറ്റുപുഴ, കെ. എം എം തൃക്കാക്കര, എം ഇ എസ് കുന്നുകര, എം. ഇ. എസ് എടത്തല, കെ എം ഇ എ കൊണ്ടോട്ടി എന്നീ കോളേജുകളിൽ എസ് എഫ് ഐ ചരിത്ര വിജയം സ്വന്തമാക്കി.
ഇടുക്കി ജില്ലയിൽ തിരഞ്ഞടുപ്പ് പ്രക്രിയകൾ പൂർത്തീകരിച്ചപ്പോൾ അടിമാലി എംബി കോളേജ്, നെടുംങ്കണ്ടം എംഇഎസ് കോളേജ് യൂണിയൻ കെ.എസ്.യു വിൽ നിന്ന് എസ്എഫ്ഐ തിരികെ പിടിച്ചു. നോമിനേഷൻ നൽകിയപ്പോൾ തന്നെ 10 കോളേജിൽ എതിരില്ലാതെ വിജയിച്ചിരുന്നു. ഗവണ്മെന്റ് കോളേജ് കട്ടപ്പന, ഐഎച്ച്ആർഡി മുട്ടം, സെന്റ് ജോസഫ് അക്കാദമി മുട്ടം, എസ്എസ്എം കോളേജ് രാജക്കാട്, ഐഎച്ച്ആർഡി കുട്ടിക്കാനം, എൻഎസ്എസ് കോളേജ് രാജകുമാരി, ജവഹർലാൽ നെഹ്‌റു കോളേജ് തൂക്കുപാലം,എസ്എൻ ട്രസ്റ്റ് പാമ്പന്നാർ, എസ്എൻ ആർട്സ് ആന്റ് സയൻസ് കോളേജ് പീരുമേട്, ബി.എഡ് കോളേജ് കുമളി എന്നിവടങ്ങളിലാണ് എതിരില്ലാതെ മുഴുവൻ സീറ്റിലും വിജയിച്ചുകൊണ്ട് യൂണിയൻ നേടിയത്. ന്യൂമാൻ കോളേജ് തൊടുപുഴ, അൽ അസ്ഹർ ആർട്സ് കോളേജ് പെരുമ്പള്ളിച്ചിറ, അൽ അസ്ഹർ ലോ കോളേജ് പെരുമ്പള്ളിച്ചിറ, സെന്റ് ജോസഫ് കോളേജ് മൂലമറ്റം, ഗവണ്മെന്റ് കോളേജ് മൂന്നാർ, ഗവണ്മെന്റ് കോളേജ് ശാന്തൻപാറ, ഹോളിക്രോസ് പുറ്റടി, IHRD കോളേജ് മറയൂർ, കാർമൽഗിരി കോളേജ് അടിമാലി, സെൻറ് ആന്റണിസ് പെരുവന്താനം എന്നിവിടങ്ങളിൽ യൂണിയൻ വിജയിച്ചുകൊണ്ട് ഉജ്വല വിജയം നേടി.
പത്തനംതിട്ട ജില്ലയിൽ ഗവർമെന്റ് കോളേജ് ഇലന്തൂർ, STAS കോളേജ് ചുട്ടിപ്പാറ, SALS കോളേജ് പത്തനംതിട്ട, ST THOMAS COLLEGE കോഴഞ്ചേരി, IHRD കോളേജ് അയിരൂർ, ST THOMAS കോളേജ് റാന്നി, ST THOMAS കോളേജ് ഇടമുറി, SAS കോളേജ് കോന്നി, ST THOMAS കോളേജ് തവളപ്പാറ, SNDP കോളേജ് കിഴക്കുപുറം, MUSILIAR കോളജ് കോന്നി, VNS കോളേജ് കോന്നി, BAM കോളേജ് മല്ലപ്പള്ളി, DB കോളേജ് തിരുവല്ല, മാർത്തോമാ കോളേജ് തിരുവല്ല, CAC പത്തനംതിട്ട എന്നിവിടങ്ങളിൽ എസ് എഫ് ഐ യൂണിയൻ നേടി.
ആലപ്പുഴ ജില്ലയിൽ എം ജി ക്ക് കീഴിലെ ഏക കോളേജായ എടത്വ സെൻ്റ് അലഷ്യസ് കോളേജിൽ മുഴുവൻ സീറ്റിലും വിജയിച്ചു.
(തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ മഹാരാജാസ് കോളജിലെ വിദ്യാർത്ഥികൾ നടത്തിയ പ്രതികരണങ്ങൾ കാണുക )