എം ജി സർവ്വകലാശാല ഡി എസ് യു തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി എസ്എഫ്ഐ

ഏറ്റുമാനൂർ : എംജി സർവകലാശാല ഡിപ്പാർട്ട്മെന്റ് സ്റ്റുഡൻസ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് വൻ വിജയം. മത്സരിച്ച 18 സീറ്റിലും വൻ ഭൂരിപക്ഷത്തോടെയാണ്‌ എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചത്‌.

ഒമ്പത്‌ ഡിപ്പാർട്ട്മെന്റ് പ്രതിനിധികളും ആർട്സ് ക്ലബ് സെക്രട്ടറിയും മാഗസിൻ എഡിറ്ററും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ടോജോ വർഗീസ്‌ , വി നന്ദന എന്നിവരാണ്‌ യഥാക്രമം തെരഞ്ഞെടുക്കപ്പെട്ടത്‌. മറ്റ്‌ വിജയികൾ: മുഹമ്മദ് യാസീൻ ( ചെയർമാൻ ), സ്റ്റാലിൻ അഗസ്റ്റിൽ ( ജനറൽ സെക്രട്ടറി), എസ് സിൽസ (വൈസ് ചെയർപേഴ്സൺ), വി ആദിത്യ, രാഹുൽ ജയകുമാർ (യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ), ടി ടി അശ്വിനി, വി സമീറ ( ലേഡി റെപ്രസെന്റേറ്റീവ്‌ ).

വിദ്യാർഥികൾ ക്യാമ്പസിൽ ആഹ്‌ളാദ പ്രകടനം നടത്തി. ഗവർണർക്കെതിരെയുള്ള ബാനറുമേന്തി വിജയികൾ കറുപ്പണിഞ്ഞാണ് പ്രകടനം നടത്തിയത്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി മെൽബിൻ ജോസഫ് , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജെ സഞ്ജയ്, വൈഷ്ണവി ഷാജി, ജില്ല പ്രസിഡന്റ് ബി ആഷിക്ക്, യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ രാഹുൽ, എസ്എഫ്ഐ സർവകലാശാല യൂണിറ്റ് സെക്രട്ടറി ആൽബിൻ എന്നിവർ സംസാരിച്ചു.

Top