മഹാരാജാസില്‍ കോളേജ് യൂണിയന്‍ പിടിക്കാന്‍ വനിതാ സാരഥിയെ രംഗത്തിറക്കി എസ്എഫ്‌ഐ

കൊച്ചി : മഹാരാജാസ് കോളേജില്‍ ചെങ്കോട്ട പിടിക്കാന്‍ ഒരിക്കല്‍കൂടി വനിത ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥിയെ രംഗത്തിറക്കി യൂണിയന്‍ തെരഞ്ഞെടുപ്പിനൊരുങ്ങി എസ്എഫ്ഐ. ദിവ്യ വി ജി യാണ് ചെയര്‍പേഴ്സണായി ഇത്തവണ എസ്എഫ്ഐക്കായി മത്സരിക്കുക.

വൈസ് ചെയര്‍പേഴ്സണ്‍- ലക്ഷ്മി എംബി, ദേവരാജ് സുബ്രഹ്മണ്യന്‍(ജനറല്‍ സെക്രട്ടറി), സബിന്‍ദാസ് എസി, അരുന്ദതി ഗിരി വി( യുയുസി), ശ്രീകാന്ത് ടിഎസ്(ആര്‍ട്സ് ക്ലബ് സെക്രട്ടറി), ചന്തു കെഎസ് (മാഗസിന്‍ എഡിറ്റര്‍)എന്നിവരാണ് പ്രധാന സ്ഥാനങ്ങളിലേയ്ക്ക് മത്സരിക്കുന്നത്.

എഴുപത് വര്‍ഷത്തിനുശേഷം 2017ല്‍ മൃദുല ഗോപിയെ മത്സരിപ്പിച്ച് എസ്എഫ്ഐ ചരിത്രം സൃഷ്ടിച്ചിരുന്നു. 47-48 കാലത്താണ് ഇതിനു മുമ്പൊരു പെണ്‍കുട്ടി മഹാരാജാസ് യൂണിയനെ നയിച്ചത്. അനിയത്തി മേനോനായിരുന്നു അത്.

121 വാട്ടിനാണ് മൃദുല ഗോപി ചെയര്‍പേഴ്സണായി 2017ല്‍ വിജയിച്ചത്. വൈസ് ചെയര്‍ പേഴ്സണുള്‍പെടെ എസ്എഫ്ഐയുടെ പാനലില്‍ നിന്ന് ആറ് പെണ്‍കുട്ടികള്‍ മഹാരാജാസ് സ്റ്റുഡന്റ്സ് യൂണിയനില്‍ അന്ന് പ്രവേശിച്ചിരുന്നു. ആകെ പതിനാലില്‍ 13 സീറ്റും എസ്എഫ്ഐ നേടി.

Top