കൊച്ചി: കോളേജ് യൂണിയന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ഒരു വനിതാ നേതാവ് തിരഞ്ഞെടുക്കപ്പെട്ടതിന്റെ ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയാകുകയാണ് തേവര സേക്രഡ് ഹാര്‍ട്ട് കോളേജ്. ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട വൈഖരി വി പുരുഷനാണ് ഇനി എസ്എച്ചിലെ വിദ്യാര്‍ഥി യൂണിയനെ നയിക്കാന്‍ പോകുന്നത്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ ഉജ്വല വിജയം കൈവരിച്ചതിനു പിന്നാലെയാണ് ഈ നേട്ടവും എന്നത് ഇരട്ടി മധുരമാവുകയാണ്.
എസ്എച്ചിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റുകൂടിയായ വൈഖരി മൂന്നാംവര്‍ഷ സുവോളജി വിദ്യാര്‍ഥിനിയാണ്. കളമശ്ശേരി ഏലൂര്‍ ആണ് സ്വദേശം.വൈഖരിയെക്കൂടാതെ ജനറല്‍ സെക്രട്ടറിയായി പി സീതാരാമന്‍, ഗായത്രി നായര്‍ (വൈസ് ചെയര്‍പേഴ്‌സണ്‍), ഹൃത്വിക് മനോജ് (മാഗസിന്‍ എഡിറ്റര്‍), അലക്‌സ് വര്‍ഗീസ് (ആര്‍ട്‌സ് ക്ലബ് സെക്രട്ടറി), എസ് മനു, സമീര്‍ മുഹമ്മദ് (യുയുസി), മേഘ രവീന്ദ്രന്‍, അലീഷ എം സാബു (വനിതാ പ്രതിനിധി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാനത്ത് ഈ വര്‍ഷം ആദ്യം നടന്ന കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സ്വയംഭരണ കോളേജായ എസ്എച്ചില്‍ എസ്എഫ്‌ഐ മിന്നും വിജയമാണ് സ്വന്തമാക്കിയത്. കെ.എസ്.യുവിന് ശക്തമായ ആധിപത്യമുള്ള കോളേജാണിത്. മത്സരം നടന്ന 13 സീറ്റില്‍ 11 എണ്ണം നേടിയാണ് എസ്എഫ്‌ഐ ചരിത്രനേട്ടം സ്വന്തമാക്കിയത്.