അന്തരിച്ച നടി ശ്രീദേവിയുടെ മകള്‍ ജാന്‍വിയുടെ ആദ്യ സിനിമയായ ധടക് കണ്ടതിനു ശേഷം, ശ്രീദേവിയെ അനുസ്മരിക്കുകയായിരുന്നു ഷബാന ആസ്മി.
‘ശ്രീദേവി നിന്റെ മകള്‍ ജാന്‍വിയുടെ അരങ്ങേറ്റം കാണാന്‍ നീയും കൂടി വേണമായിരുന്നു. അവളെക്കുറിച്ചോര്‍ത്ത് നിനക്ക് അഭിമാനം തോന്നുമായിരുന്നു. ഒരു താരത്തിന്റെ ഉദയമാണ് നടന്നത്’ എന്നാണ് ഷബാന ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
ജാന്‍വിയുടെ സിനിമ കാണാന്‍ ഏറെ ആഗ്രഹിച്ചത് ശ്രീദേവിയായിരുന്നു.വെള്ളിയാഴ്ച്ച നടന്ന സ്‌പെഷല്‍ സ്‌ക്രീനിങ്ങില്‍ ശ്രീദേവിയെയായിരുന്നു എല്ലാവരും ഓര്‍ത്തത്.ശ്രീദേവിയുടെ ഒപ്പം ഉള്ള ഫോട്ടോ പങ്കുവെച്ചു കൊണ്ടാണ് ഷബാന പോസ്റ്റ് ഇട്ടത്.
എന്റെ സിനിമ ‘ധടക് അമ്മയ്ക്ക് സമര്‍പ്പിക്കുന്നു’ എന്ന് ജാന്‍വിയും പറഞ്ഞു.ബോളിവുഡിലെ നിരവധി താരങ്ങള്‍ ജാന്‍വിയെ ആശംസിക്കുകയും സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ശശാങ്ക് ഖൈത്തന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഇഷാന്‍ ഖട്ടറും ജാന്‍വിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.മറാത്തി ചിത്രം സേറാത്തിന്റെ ഹിന്ദി റീമേക്കായ ധടക് കൗമാരപ്രായക്കാരുടെ പ്രണയത്തെ കുറിച്ചുള്ളതാണ്.ജൂലൈ 20നാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്.