പത്തനംതിട്ട : ശബരിമല ഭരണനിര്‍വ്വഹണത്തിന് പ്രത്യേക നിയമം കൊണ്ടുവരാന്‍ ആവശ്യപ്പെട്ടുള്ള സുപ്രീം കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഉത്തരവ് ലഭിച്ച ശേഷം ബന്ധപ്പെട്ടവരുമായി ആലോചിച്ച് വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ശബരിമല ഭരണ നിര്‍വ്വഹണത്തിന് പ്രത്യേക നിയമം വേണമെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. ഇതിന്റെ കരട് നാല് ആഴ്ചക്കകം കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.
ദേവപ്രശ്‌നത്തിന്റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ചില മാറ്റങ്ങള്‍ ആവശ്യപ്പെട്ട് 2011 ലാണ് പന്തളം രാജകുടുംബം സുപ്രീംകോടതിയിലെത്തിയത്. ഈ കേസ് പരിഗണിക്കുന്നതിനിടെയാണ് പ്രത്യേക നിയമം കൊണ്ടുവരാന്‍ ആവശ്യപ്പെട്ട സുപ്രീം കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.