തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ അമ്മയെ മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയെയും ഡിജിപിയെയും രൂക്ഷമായി വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ രംഗത്ത്.
പൊലീസിനെ നിയന്ത്രിക്കാനും നാടു ഭരിക്കാനും അറിയില്ലെങ്കില്‍ കളഞ്ഞിട്ട് പോണം മിസ്റ്റര്‍ എന്നായിരുന്ന ഷാഫിയുടെ വിമര്‍ശനം. ഫേസ്ബുക്കിലാണ് ഷാഫി പ്രതികരിച്ചത്.
സ്വന്തം മകനെ നഷ്ടപ്പെട്ട അമ്മയോടല്ല പൊലീസ് തിണ്ണമിടുക്ക് കാണിക്കേണ്ടത്. ആ അമ്മ പൊലീസ് ആസ്ഥാനത്ത് നിരാഹാരമിരുന്നാല്‍ ഒലിച്ചുപോകുമായിരുന്നോ ലോക്‌നാഥ് ബെഹ്‌റയുടെ ഒണക്കത്തൊപ്പിയെന്നും ഷാഫി ചോദിക്കുന്നു.
പൊലീസിന് വീഴ്ച പറ്റിയെന്ന പതിവ് മറുപടിയുമായി ‘ഓട്ടചങ്കന്‍’ ഉടന്‍ രംഗത്തുവരുമെന്നും ഷാഫി ഫേസ്ബുക്കില്‍ പരിഹസിച്ചു.