അഖിലേന്ത്യ കമ്മിറ്റിക്ക് ലഭിച്ച പരാതിയിൽ പീഡന പരാമർശമില്ല; ഷാഫി പറമ്പിൽ

തിരുവനന്തപുരം: ചിന്തൻ ശിബിരത്തിൽ വച്ച് വനിതാ പ്രവർത്തകയ്ക്ക് നേരെ പീഡനശ്രമം ഉണ്ടായെന്ന ആരോപണത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ. പ്രവർത്തകയിൽ നിന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. സഹപ്രവർത്തകയ്ക്ക് എല്ലാ നിയമസഹായവും സംഘടന നൽകും. പറയാത്ത കാര്യങ്ങൾ വാർത്തയായെന്നാണ് പെൺകുട്ടി പറഞ്ഞതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. അഖിലേന്ത്യ കമ്മിറ്റിക്ക് ലഭിച്ച പരാതിയിൽ പീഡന പരാമർശമില്ല. പരാതി ഉണ്ടെങ്കിൽ അത് പൊലീസിനെ ഏൽപ്പിക്കും.

‘യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിക്ക് പ്രവർത്തകയിൽ നിന്ന് പരാതി ലഭിച്ചിട്ടില്ല. അഖിലേന്ത്യ കമ്മിറ്റിക്ക് ലഭിച്ച പരാതിയിൽ പീഡന പരാമർശമില്ല. പരാതിക്കാരിക്ക് പൊലീസിനെ സമീപിക്കുന്നതിനോ യൂത്ത് കോൺഗ്രസ് ഘടകത്തിന് മുമ്പാകെ അങ്ങനെയൊരു പരാതിയുണ്ടെങ്കിൽ ഇന്നലെയോ, അതിന് മുന്നത്തെ ദിവസമോ, ഇന്നോ ഇനി നാളെയോ പരാതി ഉണ്ടെങ്കിൽ പറയുന്നതിന് തടസം സൃഷ്‌ടിക്കാൻ ഞങ്ങൾ താത്പര്യപ്പെടുന്നില്ല. ഞങ്ങളുടെ സംഘടനയ്ക്ക് സ്വന്തമായി കോടതിയോ കമ്മീഷനുകളോ,സ്വന്തമായി പൊലീസോ ഇല്ലാത്തത് കൊണ്ട് അങ്ങനെ ഏതെങ്കിലും ഉണ്ടായാൽ അനുഭവിച്ചോ എന്ന കാഴ്ചപ്പാടും ഇല്ല. അത്തരമൊരു പരാതി ഏതെങ്കിലും ഒരു ഘട്ടത്തിൽ ഈ പറയുന്ന സഹപ്രവർത്തകയ്ക്ക് ഉണ്ടെങ്കിൽ അത് നിർബന്ധമായും നിയമവും നടപടി ക്രമങ്ങളും പാലിച്ച് അത് പൊലീസിനെ ഏൽപ്പിക്കും എന്ന കാര്യത്തിൽ തർക്കമില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

 

Top