പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് തനിച്ച് മത്സരിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. യൂത്ത് കോണ്‍ഗ്രസ് തനിച്ച് മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ല. യുവജനങ്ങളുടെ പ്രാതിനിധ്യം വരണമെന്നതാണ് ആഗ്രഹം. ഇത് കേവലം ഞങ്ങളുടെ മാത്രം ആവശ്യമല്ല, പൊതുവായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നിച്ച് ആഗ്രഹിക്കുന്നു. നേതാക്കന്മാര്‍ പോലും അങ്ങനെയാണ് പ്രതികരിക്കുന്നത്. പൊതുജനങ്ങളും അതാണ് ആഗ്രഹിക്കുന്നത്. ഷാഫി വ്യക്തമാക്കി.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ മുതര്‍ന്ന നേതാക്കള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതിനെതിരെ യൂത്ത്‌കോണ്‍ഗ്രസ് പ്രമേയം പാസാക്കി. നാല് പ്രവാശ്യം തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കരുത്, തുടര്‍ച്ചയായി തോല്‍ക്കുന്ന സീറ്റുകള്‍ യൂത്ത് കോണ്‍ഗ്രസ്, കെഎസ്യു നേതാക്കള്‍ക്ക് നല്‍കണം എന്നീ ആവശ്യങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് ഉന്നയിച്ചു.