ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാരുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് ഒരു ടിവി പരിപാടിക്ക് ഇടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഓഫര്‍ മുന്നോട്ടുവെച്ചത്. ഔദ്യോഗികമായല്ലെങ്കിലും സിഎഎയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനെത്തുന്ന പ്രതിഷേധക്കാര്‍ക്ക് സമയം അനുവദിക്കുമെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്.
എന്നാല്‍ ആഭ്യന്തര മന്ത്രിയുടെ ഓഫര്‍ ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാരെയാണ് കുഴപ്പത്തിലാക്കിയത്. ക്ഷണം കേട്ടയുടനെ സിഎഎ വിരുദ്ധ പ്രതിഷേധക്കാര്‍ ഔദ്യോഗിക വസതിയിലേക്ക് മാര്‍ച്ച് ചെയ്‌തെങ്കിലും ഇവര്‍ക്ക് മന്ത്രിയെ കാണാന്‍ കഴിഞ്ഞില്ല. ഇത്രയധികം ആളുകളെ സുരക്ഷ പരിഗണിച്ച് സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ഒരു പ്രതിനിധി സംഘത്തെ അമിത് ഷായെ കാണാന്‍ അനുവദിക്കാമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ പ്രതിഷേധക്കാര്‍ക്ക് നേതാവില്ലെന്നതിന് ഇതിന് വിഘാതമായി മാറി. ഷഹീന്‍ ബാഗ് പ്രതിഷേധങ്ങളുടെ ആദ്യ സംഘാടകരില്‍ ഒരാളായ ഷര്‍ജീല്‍ ഇമാം പ്രതിഷേധം അവസാനിപ്പിക്കുന്നതായി ജനുവരിയില്‍ പ്രഖ്യാപിച്ചെങ്കിലും കുത്തിയിരുപ്പ് നടത്തുന്ന സ്ത്രീകള്‍ പിന്‍വാങ്ങിയില്ല.
ഡല്‍ഹി പൊലീസിനോട് സംസാരിച്ച ഷഹീന്‍ ബാഗിലെ പ്രായമായ പ്രതിഷേധക്കാര്‍ ഒരുപക്ഷം അമിത് ഷായുമായി സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ പോലും ഇവരെ മറ്റ് പ്രതിഷേധക്കാര്‍ അംഗീകരിക്കുമോയെന്ന് ഉറപ്പില്ല. ഭേദഗതി ചെയ്ത പൗരത്വ നിയമം പിന്‍വലിക്കുക, ദേശീയ ജനസംഖ്യാ രജിസ്റ്ററും, ദേശീയ പൗരത്വ രജിസ്റ്റും തമ്മില്‍ വേര്‍പ്പെടുത്തുക, പൗരത്വ രജിസ്റ്റര്‍ പൂര്‍ണ്ണമായും ഒഴിവാക്കുക എന്നിവയാണ് പ്രതിഷേധക്കാരുടെ ആവശ്യം.
എന്നാല്‍ അമിത് ഷായെ ഭരണഘടന പഠിപ്പിക്കാനാണ് തങ്ങള്‍ ആഭ്യന്തര മന്ത്രിയെ കാണാന്‍ ശ്രമിക്കുന്നതെന്ന് മറ്റൊരു പക്ഷവും അവകാശപ്പെടുന്നു. ഈ അവസ്ഥയില്‍ ഔദ്യോഗികമായി ആര് സംസാരിക്കുമെന്നത് ചോദ്യം തന്നെയാണ്.