നാലു നില കെട്ടിടം ക്വാറന്റൈന്‍ ആവശ്യത്തിന് വിട്ട് കൊടുത്ത് ഷാരൂഖാന്‍

മുംബൈ: ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കായി തങ്ങളുടെ നാല് നില കെട്ടിടം വിട്ടുകൊടുത്ത് നടന്‍ ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനും. ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നിര്‍ദ്ദേശാനുസരണം എന്‍ജിഒ മിയര്‍ ഫൗണ്ടേഷന്റെ സഹായത്തോടെ ഈ കെട്ടിടം പൂര്‍ണ്ണമായും ക്വാറന്റൈന്‍ സൗകര്യത്തോടെ തയ്യാറാക്കി കഴിഞ്ഞിരിക്കുകയാണ്.

ഇന്റീരിയര്‍ ഡിസൈനറായ ഗൗരി ഖാന്‍ തന്റെ ഓഫീസ് എങ്ങനെ ഉണ്ടെന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. നാല് നില ഓഫീസ് കെട്ടിടത്തെ എങ്ങനെ ക്വാറന്റൈന്‍ സൗകര്യത്തോടെ ഒരുക്കിയെന്ന് ഈ വീഡിയോയിലൂടെ വ്യക്തമാകും. നേരത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 24000 പിപിഇ കിറ്റുകളും ഷാരൂഖ് നല്‍കിയിരുന്നു.

Top