കണ്ണൂര്‍ : കാരാട്ട് ഫൈസലിന്റെ ഒപ്പം ജയിലില്‍ കിടന്നിട്ടുണ്ടെന്ന് കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഷഹബാസിന്റെ വെളിപ്പെടുത്തല്‍.
കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലാണ് ജയിലില്‍ കിടന്നത്. തന്റെ ബിസിനസ് പാര്‍ട്ണറാണ് ഫൈസല്‍. കൂട്ടുപ്രതിയുമാണ്.
കേസിലെ മറ്റ് പ്രതികളും ഫൈസലിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്.
സുഹൃത്തും ജനപ്രതിനിധിയും ആയതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ താന്‍ പറഞ്ഞില്ല. ഇതാണ് ഫൈസലിനെതിരെ കോഫെ പോസ ചുമത്താതിരിക്കാന്‍ കാരണം. കാക്കനാട് സബ് ജയിലിലാണ് ഫൈസല്‍ കിടന്നതെന്നും ഷഹബാസ് പറഞ്ഞു.
അതെസമയം ജനജാഗ്രതാ ജാഥയുടെ സംഘാടക സമിതിയിലുള്ള ഐഎന്‍എല്‍ നേതാവ് പറഞ്ഞിട്ടാണ് താന്‍ കോടിയേരിക്ക് വാഹനം വിട്ടുനല്‍കിയതെന്ന് ഫൈസല്‍ പറഞ്ഞു.
മുസ്ലീം ലീഗിന്റെയും ബിജെപിയുടെയും ആരോപണം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും ഫൈസല്‍ വ്യക്തമാക്കിയിരുന്നു.