ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ പാടില്ലെന്ന് ചൂണ്ടിക്കാട്ടി ഷഹീന്‍ ബാഗ് കേസ് സുപ്രീം കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. പൗരത്വ ഭേദഗതിക്കെതിരെ ഷഹീന്‍ ബാഗില്‍ പ്രതിഷേധം നടത്തുന്നവരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതാണ് നീട്ടി വെച്ചിരിക്കുന്നത്. ബിജെപി നേതാവും അഭിഭാഷകനുമായ നന്ദ കിഷോര്‍ ഗാര്‍ഗ് ആണ് ഹര്‍ജി നല്‍കിയിരുന്നത്.
ശനിയാഴ്ചയാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേസ് മാറ്റിവയ്ക്കുന്നു എന്നതിനര്‍ഥം തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേസ് പരിഗണിക്കില്ലെന്നാണെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. ഇതിനു പിന്നിലെ സത്യമെന്താണെന്ന് എല്ലാവര്‍ക്കുമറിയാം. അതാണ് കേസ് മാറ്റിവയ്ക്കുന്നതിന്റെ പ്രധാനകാരണമെന്ന് ജഡ്ജി എസ്.കെ കൗള്‍ തമാശരൂപേണ പറഞ്ഞു. ഫല പ്രഖ്യാപനം ഈ മാസം 11 നാണ്.