കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് അരങ്ങേറുന്ന പ്രതിഷേധങ്ങള്‍ നിര്‍വ്വചിക്കാന്‍ പറ്റാത്തതാണ്. ഇപ്പോഴും പ്രതിഷേധം ശക്തമായി തുടരുന്നത് ഡല്‍ഹിയിലെ ഷഹീന്‍ ബാഗിലാണ്. കൈക്കുഞ്ഞുങ്ങളുമായുള്ള അമ്മമാര്‍ മുതല്‍ പ്രായമായവര്‍ വരെ ഷഹീന്‍ ബാഗിലെ തെരുവില്‍ ഇറങ്ങിയിട്ടുണ്ട്.
അതേമയം ഷഹീന്‍ ബാഗ് മാതൃകയില്‍ വടകരയില്‍ ഒരു കൂട്ടം അമ്മമാര്‍ ഇപ്പോള്‍ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ്. പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണം എന്നാണ് ഇവരും പ്രധാനമായി ഉയര്‍ത്തുന്ന ആവശ്യം. അനിശ്ചിതകാല സമരം നടത്താനാണ് ഇവര്‍ ലക്ഷ്യമിടുന്നത്. വടകര നഗരത്തിലാണ് ഹിന്ദുസ്ഥാന്‍ സ്‌ക്വയര്‍ എന്ന് പേരിട്ടിരിക്കുന്ന സമരപ്പന്തല്‍ ഉയര്‍ന്നിരിക്കുന്നത്. ഇവിടെ വനിതാസാഗരമാണ്.
എല്ലാ ദിവസവും രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പ്രതിഷേധം നടക്കുന്നത്. അഞ്ച് മണിക്ക് ശേഷം രാത്രി പത്ത് വരെ പുരുഷന്മാര്‍ സമരം ഏറ്റെടുക്കും. മുസ്ലീം ലീഗിന്റെ നേതൃത്വത്തിലാണ് ഇവിടെ സമരം നടക്കുന്നത്. എന്നാല്‍ ലീഗിന് പുറമെ വിവിധ സംഘടനകളും പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. എല്ലാവര്‍ക്കും കടന്ന് വരാവുന്ന രീതിയിലാണ് സമരം ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നുമുണ്ട്.