ന്യൂഡല്‍ഹി: ഷഹീന്‍ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തെത്തുടര്‍ന്ന് ഗതാഗതം തടസ്സപ്പെടുത്തിയ റോഡിനു പകരം മറ്റൊരു റോഡ് തുറന്ന് കൊടുത്ത് യുപി പൊലീസ്. നോയിഡയ്ക്കും ഫരീദാബാദിനും ഇടയിലുള്ള ഗതാഗത തടസ്സം നീക്കുന്നതിനായാണ് പുതിയ റോഡ് തുറന്ന് കൊടുത്ത്.
ഡല്‍ഹിയിലെ കാളിന്ദി കുഞ്ച് വഴി നോയിഡയെയും ഫരീദാബാദിനയും ബന്ധിപ്പിക്കുന്ന റോഡാണിത്. എന്നാല്‍ തുറന്നുകൊടുത്ത് ഉടന്‍തന്നെ പൊലീസ് വീണ്ടും ബാരിക്കേഡുകള്‍ സ്ഥാപിച്ചു റോഡ് തടഞ്ഞു.
റോഡ് തടസ്സപ്പെടുത്തി നടത്തുന്ന പ്രതിഷേധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥന്‍മാര്‍ ഷഹീന്‍ബാഗിലെ പ്രതിഷേധക്കാരോടു ചര്‍ച്ച നടത്തി ഒരു ദിവസത്തിനുശേഷമാണ് പൊലീസിന്റെ നടപടി.