ബോളിവുഡിലെ റൊമാന്റിക് കപ്പിള്‍സാണ് ഷാഹിദ് കപൂറും മിറ രാജ്പുത്തും. തിരക്കേറിയ സിനിമാ ജീവിതത്തിന് ഒരിടവേള നല്കി ലണ്ടനില്‍ അവധിക്കാലം ആഘോഷിക്കുകയാണ് ഇരുവരും. ഇപ്പോള്‍ ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ അവധിക്കാല ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ദമ്പതികള്‍.
ദേവരക്കൊണ്ടയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ‘അര്ജുന് റെഡ്ഡി’ യുടെ ഹിന്ദി റീമേക്ക് ‘കബീര്‍ സിംഗ്’ ആണ് ഷാഹിദിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. അര്ജുന് റെഡ്ഡിയുടെ സംവിധായകന് സന്ദീപ് റെഡ്ഡി തന്നെയാണ് കബീര്‍ സിംഗും സംവിധാനം ചെയ്യുന്നത്.
കിയാര അദ്വാനിയാണ് ചിത്രത്തിലെ നായിക. ടീ സീരിസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂണ്‍ 21 ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.