വയനാട്: ക്ലാസ്മുറില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷെഹല ഷെറിന്റെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. അടുത്ത ക്യാബിനറ്റ് ഇക്കാര്യം പരിഗണിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വിദ്യാഭ്യാസ മന്ത്രിയും കൃഷി മന്ത്രിയും ഇന്ന് ഷെഹലയുടെ വീട് സന്ദര്‍ശിച്ചിരുന്നു. അതിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മാത്രമല്ല സര്‍വജന സ്‌കൂളിന്റെ നവീകരണത്തിന് വിദ്യാഭ്യാസ വകുപ്പ് രണ്ട് കോടി രൂപ നല്‍കും. വയനാട്ടിലെ മുഴുവന്‍ സ്‌ക്കൂളുകളിലും പരിശോധന നടത്തി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് സമഗ്ര പാക്കേജ് നടപ്പിലാക്കും. സംസ്ഥാനത്ത് ഇത്തരത്തിലുള്ള അപകടങ്ങള്‍ തടയാന്‍ വേണ്ട മുന്‍കരുതലുകള്‍സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം തങ്ങളുടെ കുഞ്ഞിന് ഉണ്ടായ അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുത് എന്ന് കുട്ടിയുടെ കുടുംബം മന്ത്രിമാരോട് പറഞ്ഞു. സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ കുടുംബം തൃപ്തി രേഖപ്പെടുത്തി. അതേസമയം കല്‍പ്പറ്റയില്‍ വച്ച് മന്ത്രി സുനില്‍കുമാറിനെ എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു.