ബോളിവുഡിലെ പുതിയ ഗോസിപ്പുകള്‍ക്ക് തുടക്കം. ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം ഷാരൂഖിന്റെ മകള്‍ സുഹാനയുടെ പ്രണയമാണ്. സുഹാനയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം ശുഭ്മാന്‍ ഗില്ലും പ്രണയത്തിലാണെന്നാണ് ഇപ്പോഴത്തെ പ്രധാന ഗോസിപ്പ്. ഐപിഎല്‍ മത്സരശേഷമുള്ള ഇരുവരുടെയും കൂടിക്കാഴ്ചയാണ് ഈ ഗോസിപ്പുകള്‍ക്ക് തുടക്കമിട്ടത്.
ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ മത്സരങ്ങള്‍ നടക്കുമ്പോള്‍ പിതാവ് ഷാരൂഖിനൊപ്പം സുഹാനയുമെത്താറുണ്ട്. വിഐപി ബോക്‌സിലിരുന്ന് സുഹാന കളി വീക്ഷിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ശുഭ്മാന്‍ ഗില്ലുമായി ചേര്‍ത്തുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത്തരം വാര്‍ത്തകളോട് ഇതുവരെ ആരുംതന്നെ പ്രതികരിച്ചിട്ടില്ല.