നയന്‍താരയ്ക്കും വിഘ്‌നേശ് ശിവനുമൊപ്പം തിരുപ്പതി ദര്‍ശനം നടത്തി ഷാറുഖ് ഖാന്‍. ഭാര്യ ഗൗരിയും മകള്‍ സുഹാന ഖാനും ഷാറുഖിനൊപ്പമുണ്ടായിരുന്നു. ‘ജവാന്‍’ സിനിമയുടെ റിലീസിനു മുന്നോടിയായാണ് തിരുപ്പതി ദര്‍ശനം. നേരത്തെ ‘ജവാന്‍’ സിനിമയുടെ ട്രെയിലര്‍ ലോഞ്ചുമായി ബന്ധപ്പെട്ട് ഷാറുഖ് ചെന്നൈയില്‍ എത്തിയിരുന്നു.
അറ്റ്ലി സംവിധാനം ചെയ്യുന്ന ‘ജവാന്‍’സെപ്റ്റംബര്‍ ഏഴിനാണ് റിലീസിനെത്തുന്നത്. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ദീപിക പദുകോണ്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്.വിജയ് സേതുപതി, പ്രിയാമണി, യോഗി ബാബു, ജാഫര്‍ സാദിഖ് എന്നിവരാണ് മറ്റ് താരങ്ങള്‍. സംഗീതം അനിരുദ്ധ്. റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാന്‍ ആണ് നിര്‍മാണം.