ദുബായ്: യു എ ഇയുമായി വിവിധ മേഖലകളില്‍ തന്ത്രപരമായ സമഗ്ര പങ്കാളിത്തം ഉറപ്പ് വരുത്തിയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം ചൈനയിലേക്ക് മടങ്ങിയത്. വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ സഹകരണം പുതിയ തലത്തിലെത്തിക്കാനാണ് ചൈനയും യു എ ഇ യും തീരുമാനിച്ചത്.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനകളുടെ ഉപ സര്‍വ്വ സൈന്യാധിപനുമായ ഷേഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ എന്നിവരുമായി ഷി ജിന്‍പിംഗ് കൂടിക്കാഴ്ച നടത്തി.
രാഷ്ടീയം, സമ്പദ് വ്യവസ്ഥ, എണ്ണ, വാതകം, സുരക്ഷ തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ മികച്ച സഹകരണത്തോടെ മുന്നോട്ടു പോകുമെന്ന് ചൈനയും യു എ ഇയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. സംയുക്ത സൈനിക പരീശീലനത്തില്‍ലേര്‍പ്പെടാനും ഇരുരാജ്യങ്ങളും തമ്മില്‍ തീരുമാനിച്ചതായി പ്രസ്താവനയില്‍ പറയുന്നു.