സിനിമയില്‍ നിന്നും നേരിട്ട മാനസിക ബുദ്ധിമുട്ടുകള്‍ തുറന്നു പറഞ്ഞ് ഷെയ് നിഗം. ഇന്ന് അമ്മയും ഫെഫ്കയും ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കാനിരിക്കയാണ് ഷെയ്ന്‍ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്. എല്ലാ സമയത്തും ക്ഷമിക്കാനാകില്ലെന്നും ഞാന്‍ സിനിമയില്‍ അഭിനയിക്കില്ലെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും ദൈവം സഹായിച്ചാല്‍ ഞാന്‍ കമ്മിറ്റ് ചെയ്ത സിനിമകള്‍ ചെയ്തു തീര്‍ക്കുമെന്നും ഷെയ്ന്‍ പ്രതികരിച്ചു.
”എല്ലാ സമയത്തും ക്ഷമിക്കാനാകില്ല, കൊല്ലും എന്ന് പറഞ്ഞിട്ട് പോലും ഞാന്‍ സിനിമ ചെയ്തു. എനിക്കെതിരേ വന്ന ആരോപണങ്ങള്‍ ജനങ്ങളില്‍ നിന്ന് അകറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഞാന്‍ സിനിമയില്‍ അഭിനയിക്കില്ല എന്ന് ആരോടും പറഞ്ഞിട്ടില്ല. അവരാണ് ഞാന്‍ സഹകരിക്കില്ല എന്ന് പറഞ്ഞത്.
ഞാന്‍ മാനസികമായ ഒരുപാട് ബുദ്ധിമുട്ടനുഭവിച്ചു. എനിക്ക് നീതി കിട്ടണം അത്ര മാത്രമേയുള്ളൂ. മുടി വെട്ടിയത് പ്രതിഷേധമാണ്. എനിക്ക് ഇങ്ങനെ പ്രതികരിക്കാനേ അറിയൂ. ദൈവം സഹായിച്ചാല്‍ ഞാന്‍ കമ്മിറ്റ് ചെയ്ത സിനിമകള്‍ ചെയ്തു തീര്‍ക്കും.”-ഷെയ്ൻ പറഞ്ഞു.