ഈ വർഷത്തെ ആദ്യ മോഹൻലാൽ റിലീസ് ആയിരുന്നു എലോൺ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രം സംവിധാനം ചെയ്തത് ഷാജി കൈലാസ് ആണ്. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിച്ച ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ ആയിരുന്നു പ്രേക്ഷകർ കാത്തിരുന്നത്. എന്നാൽ തിയറ്ററുകളിൽ വേണ്ടത്ര ശോഭിക്കാൻ എലോണിന് സാധിച്ചില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. ഇപ്പോഴിതാ എലോൺ തിയറ്ററിന് വേണ്ടിയല്ല, ഒടിടിയ്ക്ക് വേണ്ടി തയ്യാറാക്കിയ പടമാണ് എലോൺ എന്ന് പറയുകയാണ് ഷാജി കൈലാസ്.
ആന്റണി പെരുമ്പാവൂരിന്റെ നിര്‍ബന്ധമായിരുന്നു തിയറ്ററില്‍ സിനിമ കാണിക്കണം എന്നത്. ഇതുപോലൊരു കാര്യം ലാല്‍ സാര്‍ മുമ്പും ചെയ്തിട്ടില്ല, ഇനി ചെയ്യാനും സാധ്യതയില്ല. അതിനാല്‍ തിയറ്ററില്‍ കാണിക്കണം എന്നാണ് ആന്റണി പറഞ്ഞതെന്ന് ഷാജി കൈലാസ് പറഞ്ഞു. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകന്റെ പ്രതികരണം.