ബോളിവുഡിന്റെ താരറാണി ശ്രീദേവിയുടെ മകൾ ജാന്‍വി കപൂർ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രം ധടക്കില്‍ പ്രമുഖ സീരിയൽ താരം ശാലിനി കപൂർ ജാന്‍വിയുടെ അമ്മ വേഷത്തിൽ എത്തുന്നു. കരണ്‍ ജോഹര്‍ നിർമ്മിക്കുന്ന ചിത്രത്തിൽ യുവനടന്‍ ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഖട്ടറും ജാൻവിയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ.
സൂപ്പര്‍ ഹിറ്റ് മറാത്തി ചിത്രമായ സൈറാത്തിന്റെ ഹിന്ദി റീമേക്കാണ് ധടക്. കൗമാരപ്രായക്കാരുടെ പ്രണയത്തെ കുറിച്ചുള്ളതാണ് ഈ ചിത്രം.ധര്‍മ്മ പ്രൊഡക്ഷന്റെ കീഴിലാണ് ചിത്രം ഒരുങ്ങുന്നത്.
ഞാൻ ജാന്‍വി കപൂറിന്റെ അമ്മ വേഷത്തിലാണ് അഭിനയിക്കുന്നതെന്നും , പരമ്പരാഗത രീതികൾ ഉള്ള ഒരു രാജസ്ഥാനി വനിതയാണ് ആ അമ്മയെന്നും ശാലിനി കപൂർ വ്യക്തമാക്കി. മാത്രമല്ല ജാന്‍വി മികച്ച നടിയാണെന്നും ഈ ചിത്രം സിനിമയിലേക്കുള്ള എന്റെ തിരിച്ചുവരവാണെന്നും ശാലിനി കപൂർ കൂട്ടിച്ചേർത്തു.