shameer murder case-verdict

തൃശൂര്‍: കാളത്തോട് ഷമീര്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികള്‍ക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും ശിക്ഷ. ജയന്‍, രാജേഷ്, അനിലന്‍, സനിലന്‍, രാജേഷ്, വര്‍ഗീസ് എന്നിവര്‍ക്കാണ് ശിക്ഷ. തൃശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2005ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നെല്ലിക്കുന്ന് സ്വദേശി ഷമീറിനെ കാളത്തോട് കൂറ സെന്ററില്‍ വച്ച് ആക്രമിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

പ്രതികള്‍ പൊതുസ്ഥലത്ത് മദ്യപിക്കുന്നതു ചോദ്യം ചെയ്ത വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മദ്യപിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഒന്നാം പ്രതി ജയനെ ഷെമീര്‍ കുപ്പികൊണ്ടു തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു.

ഇതേതുടര്‍ന്ന് സംഘം ചേര്‍ന്നു ഗുഢാലോചന നടത്തിയ പ്രതികള്‍ ഇരുമ്പുപൈപ്പും വെട്ടുകത്തിയും ഉപയോഗിച്ചാണ് ഷമീറിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.

കേസില്‍ ഒന്നു മുതല്‍ നാലുവരെയുള്ള പ്രതികളേയും ആറും ഏഴും പ്രതികളേയുമാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഒമ്പതു പ്രതികളുള്ള കേസില്‍ അഞ്ചാം പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടു. കുറ്റവാളികളെ രക്ഷപ്പെടാന്‍ സഹായിച്ച എട്ടും ഒമ്പതും പ്രതികള്‍ വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു.

Top