പൊന്നമ്മച്ചീ.., ലളിതമായി പറയൂ; കെ പി എസി ലളിതയോട് ഷമ്മി തിലകന്‍

ടി കെ പി എ സി ലളിതയ്‌ക്കെതിരെ വിമര്‍ശനവുമായി ഷമ്മി തിലകന്‍ രംഗത്ത്. കഴിഞ്ഞ ദിവസം തിലകനുമായി വര്‍ഷങ്ങളോളം മിണ്ടിയിട്ടില്ലെന്ന് കെ പി എ സി ലളിത പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഷമ്മി തിലകന്‍ ഫേസ്ബുക്കിലൂടെ വിമര്‍ശനവുമായെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പൊന്നമ്മച്ചീ..;
ലളിതമായി പറയുന്നു.!
മരിച്ചവരെ വിട്ടേക്കൂ..!
#Please…!!

സ്വന്തം കണ്ണിൽ കിടക്കുന്ന ‘കോൽ’ എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്താൽ പോരേ…?
ഇല്ലെങ്കിൽ ആ ‘കോൽ’ നിങ്ങൾക്ക് നേരെ തന്നെ പത്തി വിടർത്തും.
#ജാഗ്രതൈ…

(പറ്റിയ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കുമെന്ന് കരുതുന്നു..!!?)

Top