തുടക്കത്തില്‍ തന്നെ പെന്‍ഷന്‍ കിട്ടാനുള്ള യോഗ്യത ധ്രുവന്‍ നേടി !

മ്മൂട്ടിയുടെ ബിഗ്ബജറ്റ് ചിത്രമായ മാമാങ്കത്തില്‍ നിന്ന് ധ്രുവന്‍ പുറത്താക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ ഷമ്മി തിലകന്‍. മാസം തോറും പെന്‍ഷന്‍ കിട്ടാനുള്ള യോഗ്യത ധ്രുവന്‍ നേടി എന്നാണ് സ്വ്ന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നതെന്നാണ് പരിഹാസസ്വരത്തില്‍ ഷമ്മി തിലകന്‍ പറഞ്ഞത്.

അഭിനയിച്ച സിനിമയില്‍ നിന്നും പുറത്താക്കപ്പെട്ട സ്ഥിതിക്ക് ‘സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളെ മാനിച്ച്’ മാസം തോറും 5000 രൂപ കൈനീട്ടം (പെന്‍ഷന്‍) കിട്ടാനുള്ള യോഗ്യത ധ്രുവന്‍ എന്ന പുതുമുഖനടന്‍ തുടക്കത്തില്‍ തന്നെ നേടിയതായി കരുതേണ്ടതാണ് – ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ചിത്രീകരണം തുടങ്ങി തുടങ്ങിയതിന് ശേഷമാണ് ചിത്രത്തില്‍ നിന്ന് ഒഴിവാക്കുന്നു എന്ന് അറിഞ്ഞതെന്നാണ് ധ്രുവന്‍ വ്യക്തമാക്കിയത്.ക്വീന്‍ സിനിമയ്ക്ക് ശേഷം മറ്റു ചിത്രങ്ങള്‍ ഒന്നും ഏറ്റെടുക്കാതെ ചരിത്ര സിനിമയായ മാമാങ്കത്തിന് വേണ്ടി പ്രത്യേകം തയ്യാറെടുപ്പുകള്‍ നടത്തി വരികയായിരുന്നു. ശരീരം യോദ്ധാക്കളുടേതിന് സമാനമാക്കാന്‍ ജിമ്മിലും കളരിയിലും കഠിനാധ്വാനം ചെയ്തു.

എന്നാല്‍ മുന്നറിയിപ്പ്കളൊന്നും തരാതെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ചിത്രത്തില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോള്‍ വിളിച്ചു അറിയിക്കുന്നത് ധ്രുവന്‍ പറഞ്ഞു. പിന്നീട് ധ്രുവന് പകരം ഉണ്ണി മുകുന്ദനെ ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്തുവെന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു

Top