കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ ചോദ്യം ചെയ്യാനായി വിളിപ്പിച്ച മൂന്ന് സ്ത്രീകളെ പൊലീസ് വിട്ടയച്ചു.
വിവാഹാലോചനയുടെ ഭാഗമായി ചില സ്ത്രീകളും ഷംനയെ വിളിച്ചതായുള്ള വിവരത്തെ തുടര്‍ന്നാണ് പൊലീസ് സ്ത്രീകളെ ചോദ്യം ചെയ്തത്. മുഖ്യ പ്രതികളുടെ അടുത്ത ബന്ധുക്കളായ മൂന്ന് സ്ത്രീകളെ പൊലിസ് വിളിച്ചുവരുത്തി ചോദ്യം ചെയ്ത് വിട്ടയച്ചു.
ഇതിനിടെ ഏഴാം പ്രതി ഷെരീഫിന്റെ ഭാര്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഇവരോട് നാളെ അന്വേഷണ സംഘത്തിന് മുമ്പില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടു.
അതേസമയം, ബ്ലാക് മെയിലിംഗുമായി ബന്ധപ്പെട്ട് ഒരു പരാതി കൂടി പൊലിസിന് ലഭിച്ചു. മലപ്പുറം സ്വദേശിയായ യുവതിയാണ് ശനിയാഴ്ച പരാതി നല്‍കിയത്. ഷംനയുടെ കേസില്‍ മൂന്നാം പ്രതി ശരത്, അഞ്ചാം പ്രതി അബൂബക്കര്‍, ആറാം പ്രതി ഹാരിസ് എന്നിവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. പുറത്തിറങ്ങിയ ഇവര്‍ മോഡലുകളെ തട്ടിപ്പിനിരയാക്കിയെന്ന കേസില്‍ പൊലിസ് വീണ്ടും അറസ്റ്റ് ചെയ്തു. ഇവര്‍ നാളെ വീണ്ടും ജാമ്യാപേക്ഷ നല്‍കും.