ബ്ലാക്ക്‌മെയിലംഗ് കേസ്; അന്വേഷണം സിനിമ മേഖലയിലേക്കും, മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ ചോദ്യം ചെയ്യും

കൊച്ചി: ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം സിനിമാ മേഖലയിലേക്കും നീങ്ങുന്നു. തട്ടിപ്പ് സംഘത്തിന് ഷംനയെ പരിചയപ്പെടുത്തിയയും ഷംനയുടെ നമ്പര്‍ പ്രതികള്‍ക്ക് കൈമാറിയതും പ്രതി റഫീഖിന്റെ അടുത്ത ബന്ധുവായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണെന്നാണ് സൂചന. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യും.

മേക്കപ്പ് ആര്‍ട്ടിസ്റ്റ് വര്‍ഷങ്ങളായി സിനിമാ മേഖലയിലുള്ളയാളാണ്. പല സ്റ്റേജ് ഷോകളുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ താരങ്ങള്‍ക്കൊപ്പം പോയയാളാണ് ഇയാള്‍. ഉന്നതബന്ധങ്ങളുള്ള ഇയാള്‍ക്ക് സംഭവത്തില്‍ നേരിട്ട് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

കേസില്‍ പ്രധാന പ്രതി ഷെരീഫിന്റെ സുഹൃത്തായ യുവതിക്കും പങ്കുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. യുവതിയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും.

Top