ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസ്; പദ്ധതി ആസൂത്രണം ചെയ്തത് സ്ത്രീ

നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടിാന്‍ ശ്രമിച്ച കേസില്‍ ഒരു സ്ത്രീയടക്കം നാല് പ്രതികള്‍ കൂടി ഇനിയും പിടികൂടാനുണ്ട്. കേസിയെ പ്രതിയായ ഇടുക്കി സ്വദേശിയായ യുവതി തട്ടിപ്പ് ആസൂത്രണം ചെയ്തതില്‍ പ്രധാനിയാണെന്നാണ് പൊലീസ് കണ്ടെത്തല്‍.

യുവതികളെ പൂട്ടിയിട്ട കേസിലും മുഖ്യ പങ്ക് ഇവരുടേതെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടികളെ പാലക്കാടേയ്ക്ക് വിളിച്ച് വരുത്തിയത് ഇടുക്കി സ്വദേശിനിയാണ്. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം, ഷംന കാസിമിന്റെ മൊഴി നാളെ രേഖപ്പെടുത്തും.

ഷംനയ്ക്ക് വിവാഹാലോചനയുമായാണ് നാലംഗ സംഘം വീട്ടിലെത്തുന്നത്. ആ സമയം ഷംനയുടെ അമ്മ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. കാര്യങ്ങള്‍ പറഞ്ഞ ശേഷം സംഘം ഷംനയുടെ വീടിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് ഇവര്‍ കടന്നു കളയുകയും ചെയ്തു. സംശയം തോന്നിയ ഷംനയുടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Top