കൊച്ചി: നടി ഷംന കാസിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. കോയമ്പത്തൂരില്‍ താമസിക്കുന്ന ജാഫര്‍ സാദിഖ്, നജീബ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
മുഖ്യപ്രതികളായ ഷെരീഫ്,റഫീഖ് എന്നിവര്‍ക്ക് വാഹനങ്ങള്‍, വീട് എന്നിവ ഉള്‍പ്പെടെ സഹായങ്ങള്‍ ചെയ്തു കൊടുത്തത് ഇവരാണ്. മുഖ്യപ്രതി ഷെരീഫിന് സ്വര്‍ണമേഖലയില്‍ ബിസിനസ്സുണ്ടെന്ന് ഷംന കാസിമിനെ ധരിപ്പിച്ചത് ജാഫര്‍ സാദിഖാണെന്ന് പൊലീസ് പറഞ്ഞു.
രണ്ടു പേരെ കൂടി ഇനി കേസില്‍ പിടികൂടാനുണ്ട്. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. കേസില്‍ നേരിട്ട് പങ്കുള്ള എല്ലാ പ്രതികളും പിടിയിലായി.