ഫാന്റസിയാണ് ഇഷ്ടം,സംവിധാനം ചെയ്താല്‍ അങ്ങനൊരു സിനിമയായിരിക്കും : ഷെയ്ന്‍ നിഗം

shane nigam

യുവതാരങ്ങളില്‍ ശ്രദ്ധ നേടിയ ഷെയ്ന്‍ നിഗവും, നിമിഷയും ഒരുമിച്ചെത്തുന്ന ഈട മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇതിനിടയില്‍ നായകന്‍ ഷെയ്ന്‍ തന്റെ ഇഷ്ടങ്ങളെ കുറിച്ച് പറയുകയാണ്. തന്റെ ഇഷ്ടം ഫാന്റസിയാണെന്നും, എന്നെങ്കിലും ഒരു ചിത്രം സംവിധാനം ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അങ്ങനെ ഒരു സിനിമ മാത്രമേ ചെയ്യുകയുള്ളൂവെന്നും ഷെയ്ന്‍ പറയുന്നു.

വളരെ കുറഞ്ഞ ചിത്രങ്ങളിലൂടെ തന്നെ പ്രേഷക ശ്രദ്ധ നേടിയ താരമാണ് ഷെയ്ന്‍. മഞ്ജു വാര്യര്‍ നായികയായ സൈറാ ബാനുവില്‍ മികച്ച പ്രകടനം തന്നെയാണ് ഷെയ്ന്‍ കാഴ്ച വെച്ചത്.

Top